ഇരിങ്ങാലക്കുടയുടെ വികസനത്തിന് ദീര്‍ഘവിഷണം നല്‍കിയ എം സി പോളിന് ഹൃദയാജ്ഞലി.

3591

ഇരിങ്ങാലക്കുട : കൃത്യനിഷ്ഠയും ദീര്‍ഘവിഷണവും പ്രയോഗികഷമതയും മാനേജ്‌മെന്റ് വൈദിഗ്ദ്യവും കര്‍മ്മകാണ്ഡങ്ങളില്‍ ഉടനീളം അവസാനശ്വാസം വരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച എം സി പോള്‍ എന്ന അതികായന് ഇരിങ്ങാലക്കുട ഹൃദയാജ്ഞലി അര്‍പ്പിക്കുന്നു.രാഷ്ട്രിയ സാംസ്‌ക്കരിക രംഗത്തേ നിരവധി പേരാണ് എം സി പോളിന്റെ ചരമ വാര്‍ത്തയറിഞ്ഞ് വീട്ടിലേയക്ക് എത്തുന്നത്.രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാടന്‍, എം എല്‍ എ പ്രൊഫ. കെ യു അരുണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്മ്യ ഷിജു, മുന്‍ കെ പി സി സി പ്രസിഡണ്ട് ശ്രീ വി. എം സുധീരന്‍, CPM മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീ C.K ചന്ദ്രന്‍ ,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ്കുമാര്‍, സിനിമാ താരം ഇടവേള ബാബു, ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ T. N പ്രതാപന്‍, രൂപത വികാരി മോണ്‍ ആന്റോ തച്ചില്‍, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍.തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.മക്കള്‍ എം പി ജാക്‌സണ്‍ ( കെ പി സി സി ജനറല്‍ സെക്രട്ടറി & മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍),എം പി ഉഷ (ഡോ.ഫ്രാന്‍സിസ് ആലപ്പാട്ടിനെ വിവാഹം ചെയ്ത് കാട്ടൂരില്‍ താമസിക്കുന്നു),എം പി ടോമി (എം സി പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍),എം പി ജിജി(എം സി പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍),എം പി ബ്രൈറ്റ്(എം സി പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍).മരുമക്കള്‍ എസ്റ്റ ജാക്‌സണ്‍,കേച്ചരി വീട്,ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്,മോളി ടോമി,കോനിക്കര വീട്,റീന ജിജി ആലപ്പാട്ട് പാലത്തിങ്കല്‍,പുഷ്പം ബ്രൈറ്റ് പൊറത്തൂര്‍ പള്ളിക്കുന്നന്‍.14 ാം തിയ്യതി 3 മണിക്ക് അയ്യങ്കാവ് മൈതാനത്തിന്റെ സമീപത്തെ തറവാട്ടുവീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌ക്കാരം എം സി പോളിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇരിങ്ങാലക്കുടയിലെ കടകമ്പോളങ്ങള്‍ അടച്ചിടണമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു പത്രകുറിപ്പിലുടെ അഭ്യര്‍ത്ഥിച്ചു.

 

എം സി പോളിനേ കുറിച്ച്

മാമ്പിള്ളി ചാക്കോയുടെയും അന്നം ചാക്കോയുടെയും രണ്ടാമത്തേ മകനായി 1922 മെയ് 23ന് ജനിച്ച എം സി പോള്‍ ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.നിരവധി സാമൂഹ്യ സാംസ്‌ക്കാരിക ചാരിറ്റി സ്ഥാപനങ്ങളുടെ ഉടമയായ എം സി പോള്‍ സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതോടെ തന്നേ സുഹൃത്തുക്കളുമായി ബിസിനസ് രംഗത്തേയ്ക്ക് ചുവടുറപ്പിക്കാന്‍ തുടങ്ങി.commercial printers limited എന്ന സ്ഥാപനത്തോടെപ്പം തന്നേ കരുവന്നൂര്‍ union tile Factory മനേജിംഗ് ഡയറക്ടറായും കാത്തലിക് ബാങ്ക് ലിമിറ്റഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.ബ്ലെയ്‌സ് കുറിസിന്റെ ആരംഭം മുതല്‍ ഇത് വരെയും ചെയര്‍മാനായി പ്രവര്‍ത്തിച്ചു.ഇന്ത്യയിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതക്കളായ KDE Ltd ന്റെ പ്രമോട്ടര്‍ ഡയറക്ടര്‍,ഹോള്‍ ടൈം ഡയറക്ടര്‍,എക്‌സിക്യൂട്ടിവ് ഡയറക്ടര്‍,ചെയര്‍മാന്‍,മാനേജിംഗ് ഡയറക്ടര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.ബിസിനസിനൊപ്പം സാമൂഹ്യ,സാംസ്‌ക്കാരിക,രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എം സി പോള്‍.30 വര്‍ഷകാലം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു.ഒരു തവണ മുന്‍സിപ്പല്‍ ചെയര്‍മാനായും നഗരസഭ പ്രദേശത്ത് വാട്ടര്‍ സപ്ലേ ഉള്‍പെടെ ഒട്ടേറേ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് നിയോജ മണ്ഡലം പ്രസിഡന്റ് ആയി 12 വര്‍ഷകാലം പ്രവര്‍ത്തിക്കുകയും കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളിജിന്റെ ആരംഭത്തിന് നേതൃത്വം നല്‍കി മനേജിംങ്ങ് ബോര്‍ഡ് അംഗമായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചിരുന്നു.സെന്റ് ജോസഫ് കോളേജ് കമ്മിറ്റി അംഗമായും മോഡല്‍ ബോയ്‌സ് പി ടി എ പ്രസിഡന്റ് ആയി 30 വര്‍ഷകാലയളവും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി 8 വര്‍ഷവും ജില്ലാ പ്രസിഡന്റ് ആയി 33 വര്‍ഷകാലവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലയണ്‍സ് ക്ലബ് റീജിണല്‍ ചെയര്‍മാനായും ഇരിങ്ങാലക്കുട റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റായും ഉണ്ണായിവാരിയര്‍ സ്മാരകനിലയിന്റെ സെക്രട്ടറിയായും സോഷ്യല്‍ഫോറം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കലാവേദിയായ ആര്‍ട്ട്‌സ് കേരളയുടെ സ്ഥാപക പ്രസിഡന്റാണ് എം സി പോള്‍.ചാരിറ്റി മേഖലയില്‍ സ്‌നേഹഭവന്റെ ആരംഭം മുതലുള്ള ബോര്‍ഡ് ആംഗം,പ്രതിക്ഷാഭവന്‍ അരംഭം മുതലുള്ള ഡയറക്ടര്‍മേഴ്‌സി ട്രസ്റ്റ് കമ്മിറ്റി അംഗം,സാന്ത്വനം കമ്മിറ്റി അംഗം,ദൈവപരിപാലന ഭവന അഡൈ്വസറി ബോര്‍ഡ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആരോഗ്യ മേഖലയില്‍ തൃശ്ശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍,സെന്റ് വിന്‍സെന്റ് ആശുപത്രി ഡയറക്ടര്‍ എന്നവയായിരുന്നു.ഇരിങ്ങാലക്കുട പിപ്പീള്‍സ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി 14 വര്‍ഷം പ്രവര്‍ത്തിച്ചു.ഇരിങ്ങാലക്കുട പട്ടണത്തിന്റെ സാമൂഹ്യ-സാംസ്‌ക്കരിക-രാഷ്ട്രിയ-ബിസിനസ്സ് രംഗത്ത് ഏറേ മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുള്ള വ്യക്തിയാണ് എം സി പോള്‍.കലാ-കായിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ ഇരിങ്ങാലക്കുടയെ ഏറെ മുന്നോട്ട് നയിച്ച വ്യക്തിത്വം.നഗരസഭാദ്ധ്യന്‍,ക്രാന്തദര്‍ശിയായ ബിസിനസ്സ്‌ക്കാരന്‍ എന്നതിലേറെ ഇരിങ്ങാലക്കുട പട്ടണത്തിന്റെ വികസനത്തില്‍ തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കുശാഗ്രബുദ്ധിയും കഴിവുറ്റ സംഘാടകനും,ആസുത്രകനുമായിരുന്നു എം സി പോള്‍.

Advertisement