ഇരിങ്ങാലക്കുടയിലെ രാഷ്ട്രിയ വ്യവസായ പ്രമുഖന്‍ എം സി പോള്‍ അന്തരിച്ചു.

3391
Advertisement

ഇരിങ്ങാലക്കുട: മുന്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം സി പോള്‍ (94) അന്തരിച്ചു.ഇരിങ്ങാലക്കുടയിലെ രാഷ്ട്രിയ വ്യവസായ രംഗത്തേ അധികായനുമായിരുന്നഎം സി പോള്‍ കെ എസ് സി എന്ന സ്ഥാപനത്തിന്റെ തലപ്പത്ത് 54 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന അദേഹം ഇരിങ്ങാലക്കുടക്കാര്‍ക്ക് എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന വ്യക്തത്വമായിരുന്നു.ചൊവ്വാഴ്ച്ച രാവിലെയാണ് മകന്‍ എം.പി ജാക്സന്റെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുറച്ച് മാസങ്ങളായി അസുഖബാധിതനായിരുന്നു. കെ.എസ്.ഇയുടെ 54 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മാനേജിങ്ങ് ഡയറക്ടര്‍ എം.സി പോള്‍ ഓക്ടോബര്‍ 22ന് ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചിരുന്നു. 17 വര്‍ഷക്കാലം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, 21 വര്‍ഷം ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ എന്നി സ്ഥാനങ്ങള്‍ അലങ്കരിച്ച എം.സി പോള്‍ രണ്ടുവര്‍ഷമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌ക്കാരം 15ന് ഭാര്യ ആനി,മക്കള്‍ എം പി ജാക്‌സണ്‍,ഡോ.ഉഷ,ടോമി,ജിജി,ബ്രൈറ്റ്.മരുമക്കള്‍ എസ്പാ,ഫ്രാന്‍സിസ്,മോളി,റീന,പുഷ്പം.

Related News click Here ഇരിങ്ങാലക്കുടയുടെ വികസനത്തിന് ദീര്‍ഘവിഷണം നല്‍കിയ എം സി പോളിന് ഹൃദയാജ്ഞലി.

Advertisement