എടക്കുളം എസ്.എൻ.ജി.എസ് എസ് .യു.പി സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു

29

എടക്കുളം :എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിലെ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പി.ടി. എ പ്രസിഡണ്ട് സുമേഷ് വി.എസ് നിർവഹിച്ചു. വിവിധ ഭാഷാ ക്ലബുകൾ, ശാസ്ത്ര ക്ലബുകൾ, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ് എന്നിങ്ങനെ പതിമൂന്ന് ക്ലബുകളാണ് പ്രവർത്തനം ആരംഭിച്ചത്. . പി.ടി.എ വൈസ് പ്രസിഡണ്ട് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു. സീഡ് കോഡിനേറ്റർ സി.ആർ ജിജി, സ്കൂൾ മാനേജർ കെ.വി. ജിനരാജദാസ്, ഹെഡ്മിസ്ട്രസ് ദീപ ആന്റണി എന്നിവർ സംസാരിച്ചു.

Advertisement