അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

580
Advertisement

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്.തലക്കും കൈക്കും വെട്ടേറ്റ് ഗുരുതരവസ്ഥയിലായ അല്ലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മന്ത്രവാദം നടത്തി തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നുആക്രമണം.ഉണിചെക്കന്‍ ഇതിന് മുന്‍പ് ഭാര്യയെ സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപോവുകയും ഇയാള്‍ തനിച്ചുമാണ് താമസിക്കുന്നത്.കുടുംബശ്രീ മിറ്റിംങ്ങിനായി പോവുകയായിരുന്ന അല്ലിയെ വീടിന് പിറകിലെ ഇടവഴിയില്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്.ആക്രമണശേഷം പ്രതി ഓടി രക്ഷപെട്ടു. ആളൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement