കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ചു

35

വേളൂക്കര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ചു. രാവിലെ 8.30 ന് നടവരമ്പ് ചിറവളവ് ശുചീകരണം നടത്തി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ , ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പ്രസിഡണ്ട് പ്രദീപ് മേനോൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ജില്ല യൂത്ത് കോ-ഓഡിനേറ്റർ ഒ എസ് സുബീഷ് സ്വാഗതവും ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത ഗാന്ധിജയന്തി സന്ദേശവും വേളൂക്കര യൂത്ത് കോ-ഓഡിനേറ്റർ സുമിത്ത് ‘നന്ദിയും പറഞ്ഞു.വിവധ പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റർമാർ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, യുത്ത് – വളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisement