ശുചിത്വ മിഷൻ ഏകോപനത്തിൽ കളിമുറ്റം ഒരുക്കൽ വിദ്യാലയ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ജി യു പി എസ് സി യിൽ വച്ച് നടന്നു

53

ആനന്ദപുരം: തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും ആഭിമുഖ്യത്തിൽ ജില്ലാ ശുചിത്വ മിഷൻ ഏകോപനത്തിൽ കളിമുറ്റം ഒരുക്കൽ വിദ്യാലയ ശുചീകരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ജി യു പി എസ് സി യിൽ വച്ച് നടന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ലതാ ചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ,ഡയറ്റ് ഫാക്കൽറ്റി സനോജ് എം ആർ ,പിടിഎ പ്രസിഡൻറ് കെ കെ സന്തോഷ്, എസ് എം സി ചെയർമാൻ സുനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എച് എം ശ്രീകല ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ഇന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി .ഉദ്ഘാടനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു ഹരിതകർമസേന കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, എൻഎസ്എസ് വോളണ്ടിയേഴ്സ്, വായനശാല പ്രവർത്തകർ, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ,രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ ,ആർ ആർ ടി വളണ്ടിയേഴ്സ് ,പി ടി എ എം പി ടി എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു. സ്കൂൾ അധ്യാപകർ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകി.

Advertisement