മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കൊണ്ടാടി

61

മുരിയാട് :മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കൊണ്ടാടി. മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് ഗാന്ധി സന്ദേശം നൽകി കൊണ്ട് മുരിയാട് പഞ്ചായത്ത് പരിസരത്ത് ഗാന്ധിജയന്തി ആഘോഷം ഉൽഘാടനം ചെയ്തു. മുരിയാട് പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് ഭാരവാഹികളായ എം എൻ രമേഷ്, സാജു പാറേക്കാടൻ, ഐ ആർ ജെയിംസ്, ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ജെസ്റ്റിൻ ജോർജ്ജ് ആഗ്നൽ പഞ്ചായത്ത് അംഗങ്ങളായ നിത അർജുൻ, കെ വൃന്ദകുമാരി, ജിനി സതീശൻ, ശ്രീധരൻ ചത്രാട്ടിൽ, ലോറൻസ് എന്നിവർ പ്രസംഗിച്ചു. പുല്ലൂർ മേഖലയിൽ കെ കെ വിശ്വനാഥൻ, വർഗ്ഗീസ് അയനിക്കൽ, ബൈജു മുക്കുളം, ഗംഗാദേവി, റിജു തടത്തി, റെന്നി എപ്പറമ്പിൽ, ആനന്ദപുരം മേഖലയിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വിബിൻ വെള്ളയത്ത്, എബിൻ ജോൺ, ശാരിക രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement