മുരിയാട് ഗ്രാമപഞ്ചായത്ത് എസ് സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി

46

മുരിയാട്: ഗ്രാമപഞ്ചായത്ത് 2020-2021 വർഷത്തിൽ നടപ്പിലാക്കിയ എസ് സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കായിട്ടുള്ള ലാപ്ടോപ് വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ലാപ്ടോപ് വിതരണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ യു വിജയൻ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ തോമസ് തോകലത്ത്,ശ്രീജിത്ത്‌ പട്ടത്ത്, സേവിയർ ആളൂക്കാരൻ, മണി സജയൻ, നിഖിത അനൂപ്,ജിനി സതീശൻ, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ക്ഷേമകാര്യ ചെയർമാൻ രതി ഗോപി സ്വാഗതവും പഞ്ചായത്തംഗം എ എസ് സുനിൽകുമാർ നന്ദിയും പറഞ്ഞു.

Advertisement