മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതിയ തലമുറയെ നയിക്കേണ്ടത് : ടി.കെ നാരായണന്‍

221
Advertisement

ഇരിങ്ങാലക്കുട: വൈജാത്യങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോള്‍ ഒരുമയുടെ മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതുതലമുറയെ നയിക്കേണ്ടത് എന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ആദരണീയം 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. വിഘടനവും വിഭാഗീയതയും ,വിദ്വേഷവും വളര്‍ത്തി മനുഷ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന സാംസ്‌ക്കാരിക പരിസരത്തെ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും പുതുലമുറ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട മണ്ഡലത്തിലെ എസ്.എസ്.എല്‍.സി,പ്ലസ്-2 ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും ആദരിക്കുന്ന ചടങ്ങില്‍ കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ്കുമാര്‍,ജ്യോതിസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം വര്‍ഗ്ഗീസ്,കാത്തലിക് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും,ക്രൈസ്റ്റ് വിദ്യാനികേതന്റെ പ്രിന്‍സിപ്പലുമായിട്ടുള്ള ഫാ.സണ്ണി പുന്നേലിപറമ്പില്‍ എന്നിവര്‍ അനുമോദനം നല്‍കി.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിളളി സ്വാഗതവും,ജ്യോതിസ് കോളേജ് അക്കാദമിക് കോ-ഓഡിനേറ്റര്‍ കുമാര്‍ സി കെ നന്ദിയും പറഞ്ഞു.

 

 

Advertisement