കാട്ടൂർ സർവീസ് സഹകരണ ബാങ്കിൻറെ പുതിയ പ്രസിഡണ്ടായി ജോമോൻ വലിയവീട്ടിലിനെ തിരഞ്ഞെടുത്തു

65

കാട്ടൂർ : സർവീസ് സഹകരണ ബാങ്കിൻറെ പുതിയ പ്രസിഡണ്ടായി ജോമോൻ വലിയവീട്ടിലിനെ തിരഞ്ഞെടുത്തു. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ 7 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. മറ്റ് അംഗങ്ങളായ മുൻ പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്ത്, ആൻ്റോ ജി ആലപ്പാട്ട്, കെ കെ സതീശൻ, മധുജ, സദാനന്ദൻ എന്നീ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നു. വെള്ളാങ്ങല്ലൂർ യൂണിറ്റ് സഹകരണ വകുപ്പ് ഇൻസ്പെക്ടർ ടി സി രശ്മിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ജോമോൻ വലിയവീട്ടിലിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഭരണസമിതിയിലുള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം ജോമോൻ വലിയവീട്ടിലെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.യോഗത്തിൽ ജോമോൻ വലിയവീട്ടിൽ, പ്രസിഡണ്ട് ഇ ബി അബ്ദുൾസത്താർ, എം ജെ റാഫി, കിരൺ ഒറ്റാലി, എം ഐ അഷ്റഫ് ,പ്രമീള അശോകൻ, സുലഭ മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു .

Advertisement