ഓൺലൈൻ പഠനത്തിന് സഹായമേകി തവനിഷും 2007-10 ബി. കോം. സെൽഫ് ഫിനാൻസിങ് ബാച്ചും

23

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, ബി. കോം പൂർവ വിദ്യാർത്ഥികളായ 2007-2010 സെൽഫ് ഫിനാൻസിങ് ബാച്ചും അഞ്ച് മൊബൈൽ ഫോണുകൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് കൈമാറി. വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകർ മൊബൈൽ ഫോൺ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസിൽ നിന്ന് ഏറ്റു വാങ്ങി.ഹോളി ക്രോസ്സ് മാപ്രണം സ്കൂളിൽ നിന്ന് പ്രധാന അധ്യാപകൻ ബെഞ്ചമിൻ സർ, സെന്റ്. ജോസഫ് സ്കൂൾ കരുവന്നൂരിൽ നിന്ന് ജീമോൾ ടീച്ചർ, നാഷണൽ സ്കൂൾ ഇരിങ്ങാലക്കുടയിൽ നിന്ന് സുശീൽ സർ, സെന്റ്. മേരീസ്‌ സ്കൂൾ ഇരിങ്ങാലക്കുടയിൽ നിന്ന് . സിജോ സർ, മുപ്പത്തിഏഴാം വാർഡ് കൗൺസിലർ സാനി എന്നിവർ മൊബൈൽ ഫോൺ ഏറ്റുവാങ്ങി. തവനിഷിന്റെ മൊബൈൽ ചലഞ്ചിലേക്ക് ആദ്യ ഫോണുകൾ കൈമാറിയ 2007-2010 ബികോം ബാച്ചിനോടുള്ള നന്ദി പ്രിൻസിപ്പൽ ചടങ്ങിൽ അറിയിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, പ്രൊഫ. ആൽവിൻ തോമസ്, ഫിറോസ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

Advertisement