വെള്ളിക്കുളങ്ങര താണിക്കുന്നിലെ വാറ്റു കേന്ദ്രം കണ്ടെത്തി

54

വെള്ളിക്കുളങ്ങര: കഴിഞ്ഞദിവസം വൈകീട്ട് വെള്ളിക്കുളങ്ങര താണിക്കുന്നിൽ ഇരിങ്ങാലകുട എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജ് & പാർട്ടി നടത്തിയ റെയ്ഡിൽ വെള്ളിക്കുളങ്ങര താണിക്കുന്നിലെ വാറ്റു കേന്ദ്രം കണ്ടെത്തിയത് . 400 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിക്കുകയും ഗ്യാസ് സിലിണ്ടർ മറ്റ് വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ വെട്ടിയാടൻ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ സുബിയുടെ ഉടമസ്ഥതയിലുള്ള ഏകദേശം ആറ് ഏക്കറോളം വരുന്ന വാഴകൃഷി നടത്തിവരുന്ന സ്ഥലത്തുനിന്നാണ് വാഷ് കണ്ടെടുത്തത്. സംഭവത്തിൽ സുബിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി .എം .ബാബു , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വത്സൻ CEO മാരായ ബിന്ദു രാജ് , രാകേഷ് എന്നിവർ ഉണ്ടായിരുന്നു.

Advertisement