ബ്ലോക്ക്‌പഞ്ചായത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

9
Advertisement

ഇരിങ്ങാലക്കുട : ബ്ലോക്ക്‌പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവശ്യ ഉപകരണങ്ങളായ അത്യാധുനിക നിലവാരമുള്ള ഫുമിഗേറ്റർ, പൾസ് ഓക്സിമീറ്റർ, pp കിറ്റുകൾ തുടങ്ങിയവ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലളിതബാലൻ വിതരണം ചെയ്തു. ഓക്സിജൻ കോൺസെൻട്രേറ്റർ, മറ്റു അനുബന്ധ ഉപകരണങ്ങൾ വരും ദിവസങ്ങളിൽ നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക്‌ പരിധിയിലെ മുരിയാട്, പറപ്പൂക്കര, കാട്ടൂർ, കാറളം തുടങ്ങിയ പഞ്ചായത്തുകൾക്കാണ് വിതരണം ചെയ്‌തത്‌.മുരിയാട് ഗ്രാമ പഞ്ചായത്തിന് വിതരണം ചെയ്ത ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും,
പറപ്പൂക്കര ഗ്രാമ പഞ്ചായത്തിന് വിതരണം ചെയ്ത ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അനൂപും, കാട്ടൂർ പഞ്ചായത്തിന് വേണ്ടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം കമറുദ്ദിനും,കാറളം പഞ്ചായത്തിന് നൽകിയ ഉപകരണങ്ങൾ പ്രസിഡന്റ് സീമ പ്രേമരാജും ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഷോർ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ സുനിത മനോജ്‌,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ
ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ഷീജ ശിവൻ, വിപിൻ വിനോദൻ, മിനി വരിക്കശ്ശേരി, കവിത സുനിൽ , അമിത മനോജ്‌, ബഷീർ ,എന്നിവർ സന്നിഹിതരായിരുന്നു.

Advertisement