കണ്ണൂരിലെ അരും കൊലക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം.

513
Advertisement

ഇരിങ്ങാലക്കുട : മാഹി മുന്‍ കൗണ്‍സിലറും സി.പി.ഐ.(എം) പുള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബു കണ്ണി പൊയലിനെ തിങ്കളാഴ്ച വൈകീട്ട് മൃഗീയമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂര്‍ ജില്ലയില്‍ വലിയ സംഘര്‍ഷം സൃഷ്ടിക്കുകയും അതുവഴി കേരളത്തിലാകെ അക്രമം അഴിച്ചു വിടാനുള്ള ആര്‍.എസ്.എസ്. അജണ്ടയാണ് കണ്ണൂരിലെ കൊലപാതകങ്ങള്‍ എന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം പ്രകടനം കുട്ടംകുളം പരിസരത്തു നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ബ്ലോക്ക് ജോ: സെക്രട്ടറി വി.എ.അനീഷ്, വൈസ് പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ലാല്‍, സെക്രട്ടേറിയറ്റ് അംഗം പി.കെ. മനുമോഹന്‍., ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.ആര്‍.അഞ്ജന, കെ.എം.അരുണ്‍നാഥ്, വി.എച്ച്.വിജീഷ്, വി.എന്‍.സജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement