അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് നഴ്സുമാരെ ആദരിച്ച് ഡി വൈ എഫ് ഐ

62

ഇരിങ്ങാലക്കുട :അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് നഴ്സുമാർക്ക് മധുരവും, പൂച്ചെണ്ടുകളും നൽകി ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ആദരിച്ചു.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ആർ എൽ ജീവൻലാൽ ഡി വൈ എഫ് ഐ മേഖലകമ്മിറ്റിക്കു വേണ്ടി നഴ്സുമാർക്കുള്ള ഉപഹാരം സമർപ്പിച്ചു.പൊറത്തിശ്ശേരി പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തകർക്കാണ് ഡി വൈ എഫ് ഐ ആദരവ് സമർപ്പിച്ചത്.ഡി വൈ എഫ് ഐ മേഖലപ്രസിഡന്റ് അജിത്ത്കൊല്ലാറ, മേഖലട്രഷറർ പി എം നന്ദുലാൽ എന്നുവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.ലോകത്തെ ഏറ്റവും വിശിഷ്ടമായ സേവനമാണ് ആരോഗ്യപ്രവർത്തകരുടെ എന്നും സമാനതകളില്ലാത്ത നിസ്വർത്വമായ സേവനമനുഷ്ടിക്കുന്നതിനും, ഈ നാടിനെ കാവലുനിന്ന് സംരക്ഷിക്കുന്നതിനും എല്ലാ നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മുന്നിൽ ഡി വൈ എഫ് ഐ ശിരസ്സ് നമ്മിക്കുന്നുവെന്നും മേഖല സെക്രട്ടറി കെ ഡി യദു ആശംസകളർപ്പിച്ചു കൊണ്ട് പറഞ്ഞു.

Advertisement