ഏകദിന ഉപവാസ സമരം നടത്തി

57

ഇരിങ്ങാലക്കുട:മുനിസിപ്പാലിറ്റിയിലെ പ്രധാന തോടുകളിൽ ഒന്നായ കരുവന്നൂർ പുത്തൻതോടിൻറെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി ഏകദിന ഉപവാസം സമരം നടത്തി ബി ജെ പി ന്യൂനപക്ഷം മോർച്ച മൂന്നാം വാർഡ് കമ്മിറ്റി . പുത്തൻ തോടിന് പല ഭാഗങ്ങളിലും വശം ഇടിഞ്ഞ് വാഹനങ്ങളിലുള്ള യാത്ര അപകടം നിറഞ്ഞതാണെന്നും യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെട്ട ജീവഹാനി വരെ സംഭവിക്കുന്നതിനു വരെ സാധ്യതയുണ്ടെന്ന് കാണിച്ച് സ്ഥലം എം എൽ എ ,എം പി, കളക്ടർ എന്നിവർക്ക് പലവട്ടം നിവേദനവും പരാതിയും നൽകിയിട്ടുണ്ട് ഇതുവരെ ഇതിന് യാതൊരു വക ഫലവും ഉണ്ടായിട്ടില്ല ഇതിനെത്തുടർന്നാണ് ഏകദിന ഉപവാസം. ഏകദിന ഉപവാസം ബി ജെ പി മണ്ഡലം സെക്രട്ടറി ഷൈജു കുറ്റിക്കാട് ഉദ്ഘാടനം ചെയ്തു.
ബി ജെ പി നിയോജകമണ്ഡലം സെക്രട്ടറി ഷാജു കുട്ടൻ ബി ജെ പി ന്യൂനപക്ഷ മോർച്ച നിയോജകമണ്ഡലം സെക്രട്ടറി ഷാജു എബ്രഹാം ,രാജീവ്( മൂന്നാം വാർഡ് കൺവീനർ) രനിഷ് (മൂന്നാം വാർഡ് കൺവീനർ )മണികണ്ഠൻ ,രാജൻ,മോഹനൻ ,ചന്ദ്രൻ, അയ്യപ്പൻ ,എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Advertisement