ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ തൊഴില്‍ സാദ്ധ്യതാ ക്ലാസ്സുകള്‍

307

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ‘Techletics 2k 19’ ന്റെ ഭാഗമായി എഞ്ചിനീയറിംഗ് തൊഴില്‍ സാദ്ധ്യതകളെ അധികരിച്ചുള്ള രണ്ടു പ്രഭാഷണങ്ങള്‍ നടന്നു. സിവില്‍ എഞ്ചിനീയറിങ്ങിലെ തൊഴില്‍ സാദ്ധ്യതകളെ കുറിച്ച് എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ അസി. പ്രൊഫസര്‍ ഡോ. രതീഷ് മേനോനും, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെ സാദ്ധ്യതകളെ കുറിച്ച് മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ചിക്കു ഏബ്രഹാമും ക്ലാസുകള്‍ നയിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോ.ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍ എന്നിവര്‍ സംസാരിച്ചു

Advertisement