തൃശ്ശൂരിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

95


ജില്ലയിൽ കനത്ത മഴയെ തുടർന്ന് തൃക്കൂർ ഗ്രാമപഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പിള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറിയതായി റിപ്പോർട്ട് ചെയ്തു. എന്നാൽ, വെള്ളപ്പൊക്കത്തിന്റെ ഭാഗമായി നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ 5 താലൂക്കുകളിലായി 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അതിൽ 126 കുടുംബങ്ങൾ കഴിയുന്നു. 164 സ്ത്രീകൾ, 146 പുരുഷൻമാർ, 103 കുട്ടികൾ ഉൾപ്പെടെ ആകെ 413 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറൻൈറനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 29 പേർ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവർ ക്യാമ്പുകളിലില്ല. ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള റോഡുകൾ 14.9 കിലോ മീറ്റർ ദൂരത്തിൽ തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement