തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായി അടച്ചു

87

തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായി അടച്ചു കേരള ഷോളയാറിലേക്ക് ജലമൊഴുക്കാനായി തുറന്ന തമിഴ്‌നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാവിലെ 7.15ഓടെ പൂർണമായി അടച്ചു. ജില്ലയിൽ കെ.എസ്.ഇ.ബിയുടെ കീഴിലെ പെരിങ്ങൽക്കുത്ത് ഡാമും ചെറുകിട ജലസേചന വകുപ്പിന് കീഴിലെ പൂമല ഡാമും തുറന്നിട്ടുണ്ട്. പെരിങ്ങൽകുത്തിൽ സ്ലൂയിസ് ഗേറ്റുകൾ വഴിയാണ് ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നത്. ക്രസ്റ്റ് ഗേറ്റുകൾ വഴി ജലമൊഴുക്കുന്നില്ല. പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് ഞായറാഴ്ച ഉച്ച മൂന്നിന് 418.40 മീറ്റർ (റെഡ് അലേർട്ട്: 419 മീറ്റർ, ഫുൾ റിസർവോയർ ലെവൽ 424 മീറ്റർ).കേരള ഷോളയാറിലെ ജലനിരപ്പ് ഉച്ച ഒരു മണിക്ക് 2644.20 അടി. ഫുൾ റിസർവോയർ ലെവൽ 2663 അടി. ബ്ലൂ അലേർട്ട് ലെവൽ 2653 അടി.ഇറിഗേഷൻ ഡാമുകളുടെ ഞായറാഴ്ച വൈകീട് നാലുമണിയിലെ ജലനിരപ്പ്: പീച്ചി 74.02 മീറ്റർ. സംഭരണ ശേഷിയുടെ 42.21 % വെള്ളമാണുള്ളത് (ഫുൾ റിസർവോയർ ലെവൽ 79.25 മീറ്റർ). ചിമ്മിണി 69.24 മീറ്റർ. സംഭരണ ശേഷിയുടെ 66.07 % വെള്ളമാണുള്ളത് (ഫുൾ റിസർവോയർ ലെവൽ 76.40 മീറ്റർ), വാഴാനി: 54.70 മീറ്റർ. സംഭരണ ശേഷിയുടെ 48.78 % വെള്ളമാണുള്ളത് (ഫുൾ റിസർവോയർ ലെവൽ 62.48 മീറ്റർ), പൂമല ഡാം: 27.4 അടി (ഫുൾ റിസർവോയർ ലെവൽ 29 അടി). പത്താഴക്കുണ്ട് 10.40 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 14 മീറ്റർ). അസുരകുണ്ട് 7.14 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 10 മീറ്റർ).

Advertisement