നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

607
Advertisement

ഇരിങ്ങാലക്കുട: നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ടി.ഒ. ഫ്ളോറന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നഗരസഭാ എഞ്ചിനീയര്‍ക്ക് മുമ്പാകെയാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാര്‍ലി,നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യ ഷിജു,ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, യു.ഡി.എഫ് നേതാക്കളായ ടി.കെ.വര്‍ഗ്ഗീസ്, റിയാസുദ്ദീന്‍, ഡോ.മാര്‍ട്ടിന്‍ പോള്‍, എ.പി.ആന്റണി, മനോജ്, കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement