തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

72
Advertisement

ഇരിങ്ങാലക്കുട :മഹാമാരിയുടെ കാലത്തും തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും അധിക നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ്ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ മുൻ കെ പി സി സി ജനറൽ സെക്രട്ടറിഎം. പി ജാക്സൺ ഉദ്ഘടാനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി, സിജു യോഹന്നാൻ, കെ എംധർമ്മരാജൻ, ജസ്റ്റിൻ ജോൺ, വിജയൻ എളയേടത്ത്, സുജ സഞ്ജീവ്കുമാർ, സത്യൻതേനാഴികുളം, അഡ്വ. നിധിൻ തോമസ്, ബിജു ലാസർ, കുര്യൻ ജോസഫ്, പി ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement