കേട്ടത് കണ്ടറിഞ്ഞ് ചിമ്മിനിയുടെ വന്യതയില്‍ സെന്റ് ജോസഫ്‌സ് എന്‍ എസ് എസ് കൂട്ടുക്കാര്‍

420

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ചിമ്മിനി വന്യജീവി സങ്കേതത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഭാഗമായി ട്രെക്കിംഗ് ,കാടിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ക്ലാസ്സുകള്‍ ,ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടന്നു.ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനീഷിനെ ക്യാമ്പില്‍ ആദരിച്ചു.എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കലും ക്യാമ്പിനെ അന്വര്‍ത്ഥമാക്കി.പ്രോഗ്രാം ഓഫീസര്‍ ഡോ.ബിനു ടി വി ,അഞ്ജു ആന്റണി ,വളണ്ടിയര്‍മാരായ ജസ്‌ന ജോണ്‍സണ്‍ ,ശില്‍പ കെ എസ് ,ബാസില ഹംസ ,ക്രിസ്റ്റീന ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

Advertisement