കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

65
Advertisement

താണിശ്ശേരി:തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താണിശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ട്രഷറർ എൻ എം ബാലകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു.കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് തങ്കപ്പൻ പാറയിൽ,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് തിലകൻ പെയ്യാറ,മണ്ഡലം ഭാരവാഹികളായ അബ്ദുൽ സത്താർ,വേണു കുട്ടശാം വീട്ടിൽ, എം ആർ സുധാകരൻ എന്നിവർ പ്രസംഗിച്ചു.

Advertisement