മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ ഇരിങ്ങാലക്കുട രൂപത ദേവാലയങ്ങളിൽ കുർബ്ബാന ഉണ്ടായിരിക്കുകയില്ല

395
Advertisement

ഇരിങ്ങാലക്കുട:കൊറോണ വൈറസിൻറെ വ്യാപനം തടയുന്നതിനായി മാർച്ച് 21 മുതൽ ഏപ്രിൽ 3 വരെ ഇരിങ്ങാലക്കുട രൂപത അതിർത്തിയിലെ ഇടവക ദേവാലയങ്ങളിലും പള്ളികളിലും സ്ഥാപനങ്ങളിലും ,സന്യാസ ഭവനങ്ങളിലും പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള കുർബ്ബാന നടത്തുവാൻ പാടുള്ളതല്ലെന്ന് രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സർക്കുലർ ഇറക്കി .ഓശാന മുതലുള്ള തിരുകർമ്മങ്ങളെക്കുറിച്ച് പിന്നീട് അറിയിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു .കുർബ്ബാന ഓൺലൈൻ ആയും ടിവിയിലൂടെയും കാണുവാനുള്ള സൗകര്യം ഒരുക്കും .

Advertisement