ആനന്ദപുരം സിഎച്ച്സിയിൽ ഹാൻഡ് വാഷ് കിയോസ്‌ക്ക് സ്ഥാപിച്ചു

138
Advertisement

ആനന്ദപുരം:സിഎച്ച്സിയിൽ ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച ഹാൻഡ് വാഷ് കിയോസ്കിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്‌കുമാർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ബ്ളോക് പഞ്ചായത്തംഗങ്ങളായ കെ.എ. മനോഹരൻ, തോമസ് തത്തംപിള്ളി, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ കെ.വൃന്ദകുമാരി, പഞ്ചായത്തംഗങ്ങളായ  ടി.വി,വത്സൻ, മോളി ജേക്കബ്, എ,എം.ജോൺസൺ, ഹെൽത്ത് സൂപ്പർവൈസർ കെ.രാധാകൃഷ്ണൻ, ബാങ്ക് ഭരണ സമിതിയംഗം കെ,കെ,സന്തോഷ്, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു.

Advertisement