ആനന്ദപുരം രണ്ടാം വാർഡിലെ കൊടിയൻ കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

86
Advertisement

മുരിയാട്: ഗ്രാമ പഞ്ചായത്തിലെ 2018 – 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ ആനന്ദപുരം രണ്ടാം വാർഡിലെ കൊടിയൻ കുന്ന് ലക്ഷം വീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് നിർവ്വഹിച്ചു.വാർഡ് മെമ്പർ ടി.വി. വത്സൻ അധ്യക്ഷത വഹിച്ചു . 17 കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഒന്നര ലക്ഷം രൂപയാണ് അടങ്കൽ തുക . കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി ലളിതമായ ചടങ്ങുകളോടെയായിരുന്നു ഉദ്ഘാടനം. ബ്ലോക്ക് മെമ്പർ അഡ്വ .മനോഹരൻ, വാർഡ് മെമ്പർമാരായ ജോൺസൺ മോളി ജേക്കബ്ബ് മുൻ മെമ്പർ ടി.എം മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് CDS അംഗം ഷീജ ശിവൻ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.

Advertisement