കരുവന്നൂര്‍ പുഴയോരസംരക്ഷണ സമിതി രൂപികരിച്ച് വൃത്തിയാക്കല്‍ ആരംഭിച്ചു.

787
Advertisement

കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏകം പുഴയോര സംരക്ഷണ സമിതി രൂപികരിച്ച് പുഴയോരം വൃത്തിയാക്കല്‍ ആരംഭിച്ചു.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട് റോഡ് കേന്ദ്രമാക്കിയാണ് കൈയേറ്റം വ്യാപകമാകുന്നത്. നീരോലിത്തോട് എന്ന പ്രദേശത്തേ പുഴയിലേയ്ക്ക് ബണ്ട് പോലേ നിര്‍മ്മിച്ചാണ് കൈയേറ്റം നടന്നിരിക്കുന്നത്.മീന്‍ പിടിയ്ക്കാനായി നിരവധി പേരാണ് രാത്രിയെന്നേ പകലെന്നേ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിക്കുകയും ഇവരില്‍ പലരും മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് വഴിയാത്രക്കാരായ സ്‌കൂള്‍ വിദ്യര്‍ത്ഥികളെ വരെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.കരുവന്നൂര്‍ പുഴയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും കൈയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ പുഴയോരസംരക്ഷണസമിതിയെന്ന പേരില്‍ കൂട്ടായ്മ്മ രൂപികരിച്ച് പ്രദേശത്തേ കൈയേറ്റങ്ങള്‍ അടക്കം വൃത്തിയാക്കി കരുവന്നൂര്‍ പുഴയെ സംരക്ഷിക്കാനുള്ള ശ്രമത്തിന് ആരംഭം കുറിച്ചത്.ഷാനിത ജെയ്‌നദ്ദീന്‍ ചെയര്‍മാനും അഡ്വ.പ്രമോദ് രക്ഷാധികാരിയുമായ സമിതിയില്‍ വാര്‍ഡ് മെമ്പര്‍ അബ്ദുള്ളകുട്ടി,ചിന്താ ധര്‍മ്മരാജന്‍,ഫസല്‍ ഹഖ്,ബാലചന്ദ്രന്‍ തച്ചിലത്ത്,ഗോപിനാഥന്‍ തൊട്ടിപ്പുള്ളി,സിദ്ധീഖ് ടി എ,സുധീര്‍ സുഗുതന്‍,റിജു,ബഷീര്‍,സന്തീഷ്,ഗോപാലന്‍,കുഞ്ഞുമുഹമ്മദ്,ജയന്‍,മണികണ്ഠന്‍,ജനഗന്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളുമായാണ് സമിതി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

Advertisement