ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്‌ക്യത വിഭാഗത്തിന്റെ സെമിനാര്‍ ഡോ കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു

111

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്‌ക്യത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍, സംസ്‌ക്യതത്തിലെ വിവിധ പഠന വിഷയങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ ജ്ഞാനദേവതു കൈവല്യം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലാഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡീന്‍ ഡോ കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീലങ്ക രുഹൂണ യൂണിവേഴ്‌സിറ്റിയിലെ സിന്‍ഹള വിഭാഗത്തിലെ ഡോ എന്‍. എ. ദമ്മിക ജയസിംഗെ മുഖ്യ പ്രഭാഷണം നടത്തി. സംസ്‌ക്യത വിഭാഗം മേധാവി ഡോ വിനീത, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ പി. ആര്‍. ബോസ്, സംസ്‌ക്യത വിഭാഗം മുന്‍ മേധാവി പ്രൊഫ പി. സി. വര്‍ഗീസ്, ഐ. ക്യു. എ. സി. കോര്‍ഡിനേറ്റര്‍ ഡോ റോബിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement