‘പ്രതിഭോത്സവം 2019’ ഉദ്ഘാടനം ചെയ്തു

110

ഇരിങ്ങാലക്കുട : എടത്തിരിഞ്ഞിയുടെ സാംസ്‌കാരിക- വിദ്യഭ്യാസ മേഖലയിലെ കെടാവിളക്കായ എച്ച്.ഡി.പി.സമാജം വിദ്യാലയത്തിലെ 2019 മാര്‍ച്ചിലെ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളേയും, പൂരക്കളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയവരേയും, കലോത്സവത്തില്‍ ഉറുദു കവിതാരചനയില്‍ ഒന്നാം സ്ഥാനവും എഗ്രേഡ് ലഭിച്ചവരും, സ്‌പോര്‍ട്‌സില്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലും, സബ് ജില്ലാ നീന്തല്‍ മത്സരത്തില്‍ നേട്ടങ്ങള്‍ നേടിയവരേയും, കായിക മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരേയും, പ്ലസ് ടൂവിലെ 8 വിദ്യാര്‍ത്ഥികള്‍ പവര്‍ലിഫ്റ്റില്‍ ജില്ലാ വിജയികളായവരേയും, ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സില്‍ രാജ്യപുരസ്‌കാരങ്ങള്‍ നേടിയ 20 വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ‘പ്രതിഭോത്സവം2019’ ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡി.ഇ.ഒ.വൃന്ദാകുമാരി കെ.ടി. മുഖ്യാതിഥിയായിരുന്നു.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍, വാര്‍ഡ് മെമ്പര്‍ കെ.പി.കണ്ണന്‍, ബിനോയ് കോലാന്ത്ര, പി.ടി.എ.പ്രസിഡന്റ് ദേവാനന്ദന്‍.എം.എ., പ്രിന്‍സിപ്പല്‍ സീമ കെ.എ, പ്രസീത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ സ്വാഗതവും, എച്ച്.ഡി.പി.സമാജം സെക്രട്ടറി ദിനചന്ദ്രന്‍ കോപ്പുള്ളിപറമ്പില്‍ നന്ദിയും പറഞ്ഞു.

Advertisement