ചരിത്രത്തെ നന്ദിപൂർവ്വം സ്മരിക്കുന്നവർക്കേ പുതിയ ചരിത്രം സൃഷ്ടിക്കാനാകൂ: അഡ്വ.കെ രാജൻ

81

പുല്ലൂർ :ചരിത്ര വഴികളിലെ സഹനപൂർവ്വമായ കാലഘട്ടങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ചാൽ മാത്രമാണ് പുതിയ ചരിത്രം ഉണ്ടാക്കാൻ സാധിക്കുകയൊള്ളൂ എന്ന് കേരള ഗവ.ചീഫ് വിപ്പ് അഡ്വ.കെ .രാജൻ അഭിപ്രായപ്പെട്ടു .70 വയസ്സ് കഴിഞ്ഞ സഹകാരികളെ പെൻഷൻ കൊടുത്ത് ആദരിക്കുന്നതിലൂടെ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പുതിയ ചരിത്ര സൃഷ്ടിക്ക് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .70 വർഷം പിന്നിട്ട പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് 70 വയസ്സ് കഴിഞ്ഞ സഹകാരികൾക്ക് വാർഷിക പെൻഷൻ നൽകുന്ന “സപ്തതി സഹകരണ സ്പർശ്” സഹകരണ പെൻഷൻ പദ്ധതി പുല്ലൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ബാങ്ക് പ്രസിഡന്റ് ജോസ് .ജെ .ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .മുതിർന്ന  സഹകാരി എളന്തോളി പത്മനാഭന് ആദ്യ പെൻഷൻ കൊടുത്തുകൊണ്ട് സഹകരണ പെൻഷൻ പദ്ധതി ചീഫ് വിപ്പ് അഡ്വ.കെ രാജനും ,എളന്തോളി മാധവന് പ്രിവിലേജ് കാർഡ് നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ്‌കുമാർ പ്രിവിലേജ് പദ്ധതിയും ഉദ്‌ഘാടനം ചെയ്തു .അഞ്ഞൂറോളം പേർക്ക് പദ്ധതിയുടെ ഭാഗമായി പെൻഷൻ വിതരണം ചെയ്തു .കഴിഞ്ഞ മൂന്ന് വർഷമായി ബാങ്കിന്റെ ലാഭവിഹിതത്തിൽ നിന്നും ഒരു ഭാഗം മാറ്റിവെച്ച്കൊണ്ടാണ് പെൻഷൻ ഫണ്ട് സ്വരൂപിച്ചത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് മുഖ്യാതിഥിയായിരുന്നു .ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്‌ണൻ ,മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  അജിത രാജൻ ,ഗംഗാദേവി സുനിൽകുമാർ ,സഹകരണ അസി.രജിസ്ട്രാർ എം.സി അജിത് ,മുരിയാട് പഞ്ചായത്ത് വാർഡ് അംഗം തോമസ് തൊകലത്ത് ,ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി ,പഞ്ചായത്ത് അംഗം കവിത ബിജു ,മുൻ ജില്ലാ  പഞ്ചായത്ത് അംഗം കെ .പി ദിവാകരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ബാങ്ക് വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്‌ന സി .എസ് നന്ദിയും പറഞ്ഞു .

Advertisement