കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്ക്കാരിക സംഘടനകൾ

108

ഇരിങ്ങാലക്കുട :കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലെ സാംസ്ക്കാരിക സംഘടനകളായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,യുവകലാസാഹിതി ,പുരോഗമന കലാ സാഹിത്യ സംഘം ,സംഗമസാഹിതി ,കലിക ആർട്ട് ലിറ്ററേച്ചർ ഫോറം ,കാലസദനം കാട്ടൂർ എന്നിവയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപം സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു .ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല പ്രസിഡന്റും ചെറുകഥാകൃത്തുമായ റഷീദ് കാറളം സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിച്ചു.എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ രാജേഷ് തെക്കിനിയേടത്ത് അദ്ധ്യക്ഷത വഹിച്ചു .യുവകലാസാഹിതി പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു സ്വാഗതം പറഞ്ഞു . വിവിധ സംഘടനകളിലെ അംഗങ്ങളായ പി .എൻ സുനിൽ,രാമചന്ദ്രൻ കാട്ടൂർ , ഭാനുമതി കെ .കെ ,കെ .ജി സുബ്രമഹ്ണ്യൻ ,ഒ .എൻ അജിത്കുമാർ ,രാധാകൃഷ്ണൻ വെട്ടത്ത് ,ധനേഷ്കുമാർ എം .ആർ,പി .എൻ സുരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

Advertisement