എസ് എസ് എൽ സി, പ്ലസ് ട്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിച്ചു

32

ഇരിങ്ങാലക്കുട : തൃശ്ശൂർ എം പി ടി.എൻ പ്രതാപൻ എല്ലാവർഷവും എസ് എസ് എൽ സി, പ്ലസ് ട്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിക്കാറുണ്ട് അതിന്റെ ഭാഗമായി ഈ വർഷവും ഫുൾ A+ നേടിയ വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. സർട്ടിഫിക്കറ്റ് വിതരണം മുരിയാട് മണ്ഡലത്തിൻ്റെ ഉദ്ഘാടനം ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്സ് പ്രിസിഡൻ്റ് തോമസ് തൊകലത്ത് സന്ദീപ് മാസ്റ്റർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി എസ് എസ് എൽ സി നൂറ്റി രണ്ട് പേർക്കും, പ്ലസ്സ്ടുവിന് ഇരുപത്തി ആറ് പേർക്കുമാണ് സർട്ടിഫിക്കറ്റുകൾ കൈമാറിയത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത് ,പഞ്ചായത്ത് അംഗം സേവ്യർ ആളൂക്കാരൻ, കോർഡിനേറ്റർ സി എസ് അബ്ദുൾ ഹഖ് മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ പ്രിൻസി, പ്രീതി എന്നിവർ പങ്കെടുത്തു.

Advertisement