കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയം ഒരുവർഷം തികഞ്ഞതിൻറെ യോഗം ചേർന്നു

51

ഇരിങ്ങാലക്കുട : കാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയം ഷട്ടിൽ കോർട്ട് വുഡൻ ആക്കിയിട്ട് ഒരുവർഷം തികഞ്ഞതിനെക്കുറിച്ച് യോഗം വിലയിരുത്തി. അടുത്തമാസം തൃശ്ശൂർ ജില്ലാ ഷട്ടിൽ ബാഡ്മിൻറൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന തൃശ്ശൂർ ജില്ലാ ഇൻറർക്ലബ്ബ് ടൂർണ്ണമെൻറിൽ കാത്തലിക് സെൻററിൽ നിന്നുള്ള ടീം പങ്കെടുക്കുവാനും മത്സരത്തിന്റെ സെമിഫൈനൽ കാത്തലിക് സെൻററിൽ നടത്തുവാനും തീരുമാനിക്കുകയുണ്ടായി . ഒരു വർഷക്കാലയളവിനുള്ളിൽ വിട്ടു പിരിഞ്ഞ ഡോക്ടർ ജോസഫ് തെക്കേത്തല കലാഭവൻ കബീർ കള്ളാപറമ്പിൽ പോൾസൺ എന്നിവരെ യോഗം അനുസ്മരിച്ചു. യോഗത്തിൽ കാത്തലിക് സെൻറർ ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ചു മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കാത്തലിക് സെൻറർ മെമ്പറുമായ ജോസ് ജെ ചിറ്റിലപ്പിള്ളി വിശിഷ്ട അതിഥിയായിരുന്നു . കാത്തലിക് സെൻറർ സെക്രട്ടറിയായ പ്രൊഫ ജോസഫ് കൊടക്കാടൻ കാത്തലിക് സെൻറർ ഹെൽത്ത് ക്ലബ്ബ് ഇൻസ്ട്രക്ടർ ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു യോഗത്തിൽ ആൻറ്റോ തെക്കേത്തല സ്വാഗതവും എൻ ബി ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Advertisement