സി പി ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

105

ഇരിങ്ങാലക്കുട :ഗോവിന്ദ് പൻസരെ രക്തസാക്ഷിത്വ ദിനത്തിൽ, ഭരണഘടനയെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സി പി ഐ യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ ജ്വാല ഇരിങ്ങാലക്കുട, കൈപ്പമംഗലം എന്നീ മണ്ഡലം കമ്മിറ്റികളുടെ സെന്റർ ആയ താടിവളവിൽ നടന്നു. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു, തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷീല വിജയകുമാർ ഉത്ഘാടനം ചെയ്തു, അഡ്വക്കേറ്റ് :എ. ഡി. സുദർശൻ, എം. സി. രമണൻ, കെ. നന്ദനൻ, കെ. സി. ബിജു, കെ. എസ്. പ്രസാദ്, കെ. എസ്. രാധാകൃഷ്ണൻ, അനിത രാധാകൃഷ്ണൻ, വി. ആർ. രമേശ്‌, സായിത മുത്തുക്കൊയ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

Advertisement