ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് നാളെ

158
Advertisement

ഇരിങ്ങാലക്കുട : ടൗണ്‍ അമ്പിന് മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഠാണാ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യ ഷിജു എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് കൊച്ചിന്‍ വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറി. നാളെ നടക്കുന്ന ടൗണ്‍ അമ്പ് വൈകീട്ട് 5 മണിക്ക് തെക്കേ അങ്ങാടി കപ്പേളയില്‍ നിന്ന് ആരംഭിച്ച് ഇരിങ്ങാലക്കുട മാര്‍ക്കറ്റ്-ചന്തകുന്ന്-മൈതാനം-നട-ഠാണാ വഴി 10 മണിക്ക് കത്തീഡ്രല്‍പള്ളിയില്‍ എത്തിചേരും.

Advertisement