അണുനശീകരണം നടത്തി ഡിവൈഎഫ്ഐ

43

കാട്ടൂർ :പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ 8,9 വാർഡുകളിൽ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി 8-ാം വാർഡ് മെമ്പറുടെ സഹായത്തോടെ അണുനശീകരണം നടത്തി ഡിവൈഎഫ്ഐ.8-ാം വാർഡ് ഇല്ലിക്കാട് പള്ളിക്ക് സമീപമുള്ള ക്വാറന്റൈൻ വീടുകളുടെ പരിസരം,9–ാം വാർഡ് ഇല്ലിക്കാട് കോളനി,ഹൈസ്‌കൂൾ പരിസരത്തെ പോലീസ് ചെക്ക് പോയിന്റ് തുടങ്ങിയ സ്ഥലങ്ങളാണ് അണുവിമുക്തമാക്കിയത്.9-ാം വാർഡ് മെമ്പർ ഉൾപ്പെടെ കോവിഡ് ബാധിതയായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ ദുഷ്കരമായിമാറിയിരുന്നു. ഇല്ലിക്കാട് കോളനിയിൽ ഏകദേശം 30 വീടുകളിൽ നിലവിൽ 16 വീടുകളിൽ കൊറോണ ബാധിതരായ രോഗികൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.രോഗസ്ഥിരീകരണം വന്നപ്പോൾ തന്നെ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.തുടർന്ന് ഈ ഭാഗത്തേക്കുള്ള വിതരണം ആർആർട്ടിയുടെ പരിപൂർണ്ണ നേതൃത്വത്തിലാണ് നടന്നിരുന്നത്.ഇല്ലിക്കാട് പ്രദേശങ്ങളിലും 4 വീടുകളിലും രോഗബാധിതർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.ഇതിന് ചുറ്റുമുള്ള വീടുകളിലും സുരക്ഷ ഉറപ്പാക്കുന്നത് വാർഡ് മെമ്പർ അനീഷ് പി.എസ് ന്റെ നേതൃത്വത്തിൽ ആണ്.ഡിവൈഎഫ്ഐയുടെ സേവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാർഡ് മെമ്പർ അനീഷ് പിപി കിറ്റ് ധരിച്ച് അനുണശീകരണം നടത്തുകയായിരുന്നു.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എൻ.എം.ഷിനോ,പ്രസിഡന്റ് ഷെഫീക്ക് എൻ.എച്ച്,മേഖല കമ്മിറ്റി അംഗം ഗോകുൽ രാജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Advertisement