ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ്

199
Advertisement

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 8ന് നടത്തുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ഠാണാവില്‍ സമാപിച്ചു. കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പീറ്റര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറിമാരായ ജോസഫ് ചാക്കോ, എന്‍ ജെ ജോയ്, എം ആര്‍ ഷാജു,ജ്യോതിലാല്‍, സന്തോഷ് വില്ലടം, ലോനപ്പന്‍, സജീഷ്, സുന്ദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement