‘സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ പ്രവണതകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു

35
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് അലുമിനി അസോസിയേഷനും ഫിലിം ക്ലബ്ബും സംയുക്തമായി ‘സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ പ്രവണത’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഫ്‌ളവര്‍സ് ടിവി 24 ന്യൂസ് ചാനല്‍ തലവനും ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.പി.ജെയിംസ് പ്രഭാഷണം നടത്തി. സെമിനാറില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യും പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. അലുമിനി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫിലിം ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ജെ.വര്‍ഗ്ഗീസ് സ്വാഗതവും, അലുമിനി അസോസിയേഷന്‍ സെക്രട്ടറി ഡോ.സുധീര്‍ സെബാസ്റ്റിയന്‍ നന്ദിയും പറഞ്ഞു.

Advertisement