ഇ സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍

176
Advertisement

ഇരിങ്ങാലക്കുട: കേരള സാങ്കേതിക സര്‍വകലാശാല വനിതാ വിഭാഗം ഇ സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍. പാലക്കാട് എന്‍ എസ് എസ് കോളേജില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ ജോവാന്‍ വിന്‍സെന്റ്, ജനീല ജോബി തേക്കേത്തല, മുകുള്‍ ലാല്‍ കെ. എം എന്നിവരടങ്ങിയ ടീമാണ് വിജയിച്ചത്. ഈ വിജയത്തോടെ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ടീം സര്‍വകലാശാല ഇന്റര്‍ സോണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് യോഗ്യത നേടി. വിജയികളെ എക്‌സിക്യൂട്ടിവ് ഡയറക്‌ററര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

Advertisement