ലോക്ക് ഡൗണിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച അനുഷക്ക് അഭിനന്ദനങ്ങളുമായി മുനിസിപ്പൽ ചെയർ പേഴ്സൺ

59
Advertisement

ഇരിങ്ങാലക്കുട :ലോക്ക്ഡൗൺ കാലത്ത് കരകൗശല വസ്തുക്കൾ നിർമ്മിച്ച
ഇരിങ്ങാലക്കുട കുഴിക്കാട്ടു കോണം നമ്പിട്ടിയത്ത് ബാലകൃഷ്ണൻ മകൾ അനുഷയെ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു നേരിട്ട് എത്തി അഭിനന്ദിച്ചു. നെൽക്കതിർ, നൂല്, പഞ്ഞി, ഒഴിഞ്ഞ കുപ്പികൾ എന്നിവയെല്ലാം ഉപയോഗിച്ച് നിർമ്മിച്ച കരകൗശല വസ്തുക്കൾ വളരെ മനോഹരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ചെയർപേഴ്സൺ കൂടാതെ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, മുനിസിപ്പൽ കൗൺസിലർ എം ആർ ഷാജു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പ്രദീപ് ടി ആർ, മഹിളാ കോൺഗ്രസ് നേതാവ് ചന്ദ്രിക ഗോവിന്ദൻകുട്ടി എന്നിവരും അഭിനന്ദിക്കാൻ എത്തിയിരുന്നു.

Advertisement