‘നവരസമുദ്ര’ ആഗസ്റ്റ് 7 ന് നടനകൈരളിയില്‍

145

ഇരിങ്ങാലക്കുട: നടനകൈരളിയില്‍ ജൂലൈ 25 മുതല്‍ ആരംഭിച്ച നവരസ സാധന ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും എത്തിചേര്‍ന്ന പ്രശസ്ത നാട്യവിദഗ്ധരുടെ അഭിനയപ്രകടനങ്ങള്‍ ‘നവരസമുദ്ര’ എന്ന പരിപാടിയായി ആഗസ്റ്റ് 7 ന് വൈകീട്ട് 6.00 മണിക്ക് നടനകൈരളിയുടെ കളം രംഗവേദിയില്‍ അവതരിപ്പിക്കുന്നു. കര്‍ണ്ണാടകയില്‍ നിന്നുമുള്ള ഒഡീസ്സി നര്‍ത്തകി വന്ദന സുപ്രിയ കാസറവള്ളി അവതരിപ്പിക്കുന്ന മംഗളാചരണത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ ശ്രുതി ജയന്‍ ‘കാലഭൈരവാഷ്ടകം’ ഭരതനാട്യത്തിലും തെലുങ്ക് സിനിമാരംഗത്തെ ചലചിത്രതാരം വെങ്കട്ട് രാഹുല്‍ ‘കഫെയിലെ ഒരു ദിവസം’ എന്ന ഏകാഹാര്യ നാടകം, കൂടാതെ മാതംഗി പ്രസന്‍ (ബംഗളുരു) അവതരിപ്പിക്കുന്ന കാവേരി നദിയെ ഇതിവൃത്തമാക്കിയുള്ള നൃത്തയിനം, പ്രശസ്ത കൂച്ചിപ്പുടി നര്‍ത്തകി ടി. റെഡ്ഡി ലക്ഷ്മിയുടെ കീര്‍ത്തനം, മഹാരാഷ്ട്രയില്‍ നിന്നുള്ള അമോഗ് ബോംഗ്‌ലെ, അന്‍ഷുല്‍ ചൗഹാന്‍, ചൈത്രാലി നായിക്, ഋഷികേശ് പ്രദാന്‍ എന്നിവര്‍ ചേര്‍ന്ന് ‘ഇന്‍ഹം’ എ നാടകവും അവതരിപ്പിക്കുന്നു. അഭിനയ ഗുരു വേണുജി ആമുഖപ്രഭാഷണം നടത്തുന്നു.

 

Advertisement