ജനറൽ ആശുപത്രിക്ക് മുന്നിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ; 12 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ ബിന്ദു

57

ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിക്ക് മുന്നിലുള്ള നിലംപതിക്കാറായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയ ഹൈടെക്ക് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ നടപടി തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ യുമായ ഡോ ആർ. ബിന്ദു അറിയിച്ചു.ഇതിനായി എം എൽ എ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചു.നിർമ്മാണ പ്രവൃത്തികൾ PWD റോഡ് വിഭാഗം പൂർത്തിയാക്കുമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Advertisement