ഗ്രീന്‍ പുല്ലൂര്‍ ഹരിത വിദ്യാലയ പദ്ധതിക്ക് തുറവന്‍കാട് സ്‌കൂളില്‍ തുടക്കമായി

293

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പോഷകഗുണമുള്ള ഭക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി ന്യൂട്രീഷ്യന്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ ഹരിതവിദ്യാലയ പദ്ധതിക്ക് തുറവന്‍കാട് ഊക്കന്‍മെമ്മോറിയല്‍ എല്‍.പി.സ്‌കൂല്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിത്ത്, പച്ചക്കറി തൈകള്‍, ജൈവവളം എന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് കെ.സി.ഗംഗാധരന്‍, സി.ജിസ്റ്റ, സി.ജിത, ഭരണസമിതി അംഗങ്ങളായ രാജേഷ്.പി.വി, ഷീലജയരാജ്, ശശി.ടി.കെ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

 

Advertisement