പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണം നടന്നു

40

ഇരിങ്ങാലക്കുട :പുരോഗമ പ്രസ്ഥാന പ്രവർത്തകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സി.ജെ. ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികാചരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ സമിതി ഉപാദ്ധ്യക്ഷൻ ഡോ.രാജൻ ഗുരുക്കൾ ഉന്നത വിദ്യാഭ്യാസം – പ്രശ്നങ്ങളും സമീപനങ്ങളും എന്ന സെമിനാറിൽ വിഷയാവതരണം നടത്തി. സി.ജെ.എസ്. അനുസ്മരണ സമിതി ചെയർമാൻ ഡോ. മാത്യു പോൾ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജോളി ആൻഡ്രൂസ് , സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. ആഷ തെരേസ് , കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ സി.എൽ.ജോഷി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ , എ.കെ.പി.സി.ടി.എ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. സോണി ജോൺ , ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി.എൻ. കൃഷ്ണൻ കുട്ടി , ഇരിങ്ങാലക്കുട പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി കെ.രാജേന്ദ്രൻ , ഇ.കെ.എൻ. വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ട്രഷറർ പി.എൻ. ലക്ഷ്മണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സി.ജെ.എസ്. അനുസ്മരണ സമിതി കൺവീനർ ഡോ.കെ.പി. ജോർജ് സ്വാഗതവും സി.പി.ഐ. ( എം ) ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എം.അജിത്ത് നന്ദിയും പറഞ്ഞു.

Advertisement