ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി ഡി.വൈ.എഫ്.ഐ

242
Advertisement

ഇരിങ്ങാലക്കുട : ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ബസ് സ്റ്റാന്റിലും കടകളിലും കയറി ലഹരിയുടെ വിപത്ത് വിശദീകരിച്ച് ക്യാംപയിന്‍ നടത്തി. ലഹരി മാഫിയക്കെതിരായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. മേഖലാതലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ലഹരി വിരുദ്ധ ക്യാമ്പയിന്‍ ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ പി.സി.നിമിത, പി.കെ. മനുമോഹന്‍, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, അതീഷ് ഗോകുല്‍, വി.എച്ച്.വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.