റവന്യൂ ജീവനക്കാര്‍ ഒരുമണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു

65
Advertisement

ഇരിങ്ങാലക്കുട : വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളസ്‌കെയില്‍ കുറവുവരുത്തിയ ധനവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് മുകുന്ദപുരം താലൂക്ക് പരിധിയലെ റവന്യൂ ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു.ധനവകുപ്പിന്‍റെ  ഉത്തരവില്‍ പ്രതിഷേധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) ധനവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനോട് അനുഭാവം പ്രകടിപ്പിച്ചായിരുന്നു സമരം.പണിമുടക്കിയ ജീവനക്കാര്‍ സിവില്‍സ്റ്റേഷനുമുമ്പില്‍ ധര്‍ണ്ണ നടത്തി.താലൂക്ക് കമ്മറ്റി അംഗം വി.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വനിതാ കമ്മറ്റി അംഗം ജി.പ്രസീത ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് കൗണ്‍സില്‍ ഭാരവാഹികളായ എ.എം.നൗഷാദ്, എം.കെ.ജിനീഷ്,വിദ്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement