ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍ കൊടികയറി

704
Advertisement

പുല്ലൂര്‍ : ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍-അമ്പു തിരുന്നാളിന് കൊടികയറി.പള്ളി വികാരി റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ആണ് കാര്‍മ്മികത്വം വഹിച്ചത്.2019 മെയ് 2 വ്യാഴം മുതല്‍ 13 തിങ്കള്‍ വരെയാണ് തിരുന്നാള്‍.തിരുന്നാള്‍ ദിനമായ 12 ന് വിശുദ്ധകുര്‍ബ്ബാനയും ആഘോഷമായ പാട്ടു കുര്‍ബ്ബാനയും നടക്കും തുടര്‍ന്ന് ബാന്റുവാദ്യം അരങ്ങേറും.ഉച്ചതിരിഞ്ഞു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിനു ശേഷം വൈകീട്ട് 8 ന് ആകാശവിസ്മയം നടക്കും.