വാര്യർ സമാജം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു..

105
Advertisement

ഇരിങ്ങാലക്കുട : സമസ്തകേരള വാര്യർ സമാജം തൃശ്ശൂർ ജില്ലാ സമിതി വാർഷിക പൊതുയോഗം സംസ്ഥാന ട്രഷറർ പി. ശങ്കരനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. വി. ധരണീധരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .എ . സി. സുരേഷ്, കെ. ഉണ്ണികൃഷ്ണൻ ,വി .വി . ഗിരീശൻ . ടി. ശങ്കരൻകുട്ടി, സി. വി. ഗംഗാധരൻ, സുശീല വേണുഗോപാൽ,ജി. ഗിരിധരൻ എന്നിവർ പ്രസംഗിച്ചു.ക്ഷേത്ര ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു .കോവി ഡ് മഹാമാരിയിൽ ജോലി ചെയ്തുവരുന്ന ക്ഷേത്ര ജീവനക്കാർക്ക് ശമ്പളവും, സംരക്ഷണവും ലഭിക്കാത്തതിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി.പുതിയ ഭാരവാഹികൾ – പി.വി. ധരണീധരൻ (പ്രസിഡൻറ് ) , സുശീല വേണുഗോപാൽ (വൈസ് പ്രസിഡൻറ് ), എ.സി .സുരേഷ് (സെക്രട്ടറി) ,ടി.ആർ. അരുൺ (ജോയിൻ സെക്രട്ടറി) ,സി .വി . ഗംഗാധരൻ (ട്രഷറർ).സംസ്ഥാന കമ്മിറ്റിയിലേക്ക് കെ. വി. ചന്ദ്രൻ , യു.എൻ. രഘുനന്ദനൻ എന്നിവരെ തെരഞ്ഞെടുത്തു.വനിതാവിഭാഗം – സന്ധ്യാ . കെ. (പ്രസിഡൻറ് ) . ലത രവീന്ദ്രൻ (സെക്രട്ടറി), വത്സല രവീന്ദ്രനാഥ് ( ട്രഷറർ).യുവജന വിഭാഗം – സന്ദീപ് ബാലകൃഷ്ണൻ (പ്രസിഡൻറ് ),ആശാ ശ്രീജിത്ത് (സെക്രട്ടറി) .

Advertisement