സംയുക്ത ട്രേഡ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സമിതി പ്രക്ഷോഭം സംഘടിപ്പിച്ചു

53

ഇരിങ്ങാലക്കുട :വേതനം വെട്ടിക്കുറക്കല്‍, തൊഴില്‍ ഇല്ലാതാക്കല്‍,പൊതു മേഖല വിറ്റു തുലക്കല്‍ എന്നീ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു, ഇരിങ്ങാലക്കുടയിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് സത്യൻ പി.ബി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാവ് വർദ്ധനൻ പുളിക്കൽ, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഭരത്കുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ബെന്നി,അനീഷ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് യൂണിയൻ അംഗം ജോളി തുടങ്ങിയവർ നേതൃത്വം നൽകി.ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിൽ AITUC മണ്ഡലം സെക്രട്ടറി കെ നന്ദനൻ ഉൽഘാടനം ചെയ്തു. ഭരതൻ INTUC അധ്യക്ഷത വഹിച്ചു. ബെന്നി വി ടി സ്വാഗതം പറഞ്ഞു.നടവരമ്പിൽ AITUCമണ്ഡലം പ്രസിഡന്റ് കെ കെ ശിവൻ ഉൽഘാടനം ചെയ്തു. എ ടി ശശി CITUഅധ്യക്ഷത വഹിച്ചു. എടാതിരിഞ്ഞിയിൽ കെ വി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.അനിൽ സി ഐ ടി യു അധ്യക്ഷത വഹിച്ചു. കരുവന്നൂരിൽ മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് കാറളം ഉൽഘാടനം ചെയ്തു. പി എസ് വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.പുല്ലൂരിൽ ആ AITUC മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോഷി കല്ലിങ്ങാപ്പുറം ഉൽഘാടനം ചെയ്തു. കെ എം ദിവാകരൻ സി ഐ ടി യു അധ്യക്ഷത വഹിച്ചു. മാപ്രാണം സെന്ററിൽ സി കെ ചന്ദ്രൻ സി ഐ ടി യു ഉൽഘാടനം ചെയ്തു. പി സി മുരളീധരൻ AITUC അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത് ഓഫിസിന് മുന്നിൽ സി ഐ ടി യു ഏരിയ സെക്രട്ടറി കെ ഏ ഗോപി ഉൽഘാടനം ചെയ്തു. ടി എസ് ബാലൻ AITUC അധ്യക്ഷത വഹിച്ചു.കേന്ദ്ര ഗവൺ മേന്റിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരെ സംയുക്ത ട്രേഡ് യൂണിയന്റ നേതൃത്വത്തിൽ കാട്ടൂർ ബസാറിൽ നടത്തിയ പ്രധിഷേധ സമരം:INTUC ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് അഷറഫ് ഉത്ഘാടനം ചെയ്തു.CITU ജില്ലാ കമ്മിറ്റി അംഗം അനീഷ് PS അദ്ധ്യക്ഷത വഹിച്ചു. AiTuc കാട്ടൂർ മേഖല പ്രസിരണ്ട് k Pരാജൻ സ്വാഗതം പറഞ്ഞു: മോട്ടോർ വാഹന തൊഴിലാളി CITU നേതാവ് ഷൈൻ നന്ദി രേഖപ്പെടുത്തി.

Advertisement