സൈബര്‍ ക്രൈം ആസ്പദമാക്കി നീഡ്‌സ് നടത്തിയ വിസ്മയ സംവാദം ചരിത്രമായി

420
Advertisement
ഇരിങ്ങാലക്കുട: സൈബര്‍ ലോകത്തിന്റെ വെല്ലുവിളികളെ ആയിരങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടി മജീഷ്യന്‍ മുതുകാടിന്റെ വിസ്മയ സംവാദം. സാധ്യതകള്‍ക്കൊപ്പം സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മായാജാലത്തിലൂടെ അവതരിപ്പിച്ച് ലോക പ്രശസ്ത മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുകാട് നടത്തിയ  വിസ്മയ സംവാദം ചരിത്രമായി. നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരം സ്‌കൂള്‍ -കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വിസ്മയലോകം സൃഷ്ടിച്ചത്. ആഗോള വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച മുന്നേറ്റം നടത്തുന്ന ഇന്ത്യ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്‍പില്‍ തന്നെയാണെന്ന് മുതുകാട് പറഞ്ഞു. ഇന്ത്യയില്‍ കേരളമാണ് മുന്നില്‍. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗത്തിന് നാം വലിയ വിലയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന ചലനം വളരെ വലുതാണ്. വ്യക്തി ജീവിതത്തില്‍ തിരുത്തലുകള്‍ നടത്തിയാല്‍ മാത്രമെ സമൂഹത്തെയും ആ വഴി കൊണ്ടുവരുന്നതിന് സാധിക്കൂ. സ്വയം തിരുത്തിയുള്ള യാത്ര നന്മയിലേക്കുള്ളതാണെന്നും സ്വയം മാറി ലോകത്തിനു മാതൃകയാകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.കുട്ടികള്‍ മനസില്‍ വായിച്ചത് വേദിയില്‍ വായിച്ച് ഗോപിനാഥ് മുതുകാട് വിദ്യാര്‍ത്ഥികളുടെ മനം കവര്‍ന്നു. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപിള്ളി, പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റി, ഡോ.എസ്.ശ്രീകുമാര്‍, ബോബി ജോസ്, എം.എന്‍.തമ്പാന്‍, കെ.പി. ദേവദാസ് ,ഗുലാം മുഹമ്മദ്, ഏ.കെ.ദേവരാജന്‍, പി.ആര്‍.സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.
Advertisement